LDC - സാമാന്യ പഠനം
സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
A. ഇടുക്കി
B. വയനാട്
C. പാലക്കാട്
D. കോഴിക്കോട്
വിശദീകരണം:
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലാണ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്. സിംഹവാലൻ കുരങ്ങുകളുടെ സ്വാഭാവിക ആവാസകേന്ദ്രമാണിത്. കുന്തിപ്പുഴ ഇതിലൂടെ ഒഴുകുന്നു.
ഉറവിടം: കേരള ഭൂമിശാസ്ത്രം